ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്
Nov 3, 2026 12:07 PM | By PointViews Editor

ജലവിഭവ വകുപ്പിന് കീഴിൽ വരുന്ന വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. സംസ്ഥാന ജലവിഭവ വകുപ്പും വാട്ടർ അതോറിറ്റിയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനാണ് സമഗ്രമായ ജലനയവും വിവിധ പരിഷ്കരണ പദ്ധതികളും നടപ്പാക്കുന്നത്. 2027-ൻറെ തുടക്കത്തിൽ തന്നെ ജലനയം പ്രഖ്യാപിക്കുമെന്നും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സമഗ്രമായ ജലനയം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് 'കേരള വാട്ടർ കോൺക്ലേവ്' സംഘടിപ്പിക്കും. അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്‌ധൻ മുരളി തുമ്മാരുകുടി അടക്കമുള്ളവർ ഇതിൽ പങ്കാളികളാകും.


തലസ്ഥാന നഗരിയിൽ അരുവിക്കരയിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിൻ്റെ പകുതിയോളം വിതരണത്തിലെത്തും മുൻപ് നഷ്ടപ്പെടുന്നത് കണ്ടെത്തി പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൈലറ്റ് പ്രോജക്സ് ആരംഭിക്കും. വിജയിക്കുന്ന മുറയ്ക്ക് ഈ സാങ്കേതികവിദ്യ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും.


തീരദേശ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും രൂക്ഷമായ പോള ശല്യം പരിഹരിക്കാൻ പോള സംസ്‌കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇത്തരം പദ്ധതികൾ പഠിച്ച് നിർദേശിക്കുന്നതിനായി വിദഗ്‌ധ സമിതിയെ രൂപീകരിച്ചു.


കുടിവെള്ള-ഇറിഗേഷൻ പ്രശ്‌നങ്ങൾ പ്രാദേശികമായി പരിഹരിക്കുന്നതിന് ജനുവരി മുതൽ 140 അസംബ്ലി മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാൻമാരായി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, എൽഎസ്‌ജിഡി ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി പ്രതിമാസം യോഗം ചേരും. മൂന്ന് മാസത്തിലൊരിക്കൽ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനവും ആറു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും നടക്കും.


വാട്ടർ അതോറിറ്റി പൈപ്പിടാനായി വെട്ടിപൊളിക്കുന്ന പിഡബ്ല്യുഡി റോഡുകൾ ഇനി മുതൽ പിഡബ്ല്യുഡിയും ഗ്രാമീണ / പഞ്ചായത്ത് റോഡുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും. റോഡ് പൊളിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനുള്ള തുക വാട്ടർ അതോറിറ്റി അതത് വകുപ്പുകൾക്ക് കൈമാറും. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിമാർ തമ്മിൽ ധാരണയായിട്ടുണ്ട്. ഉന്നതതല യോഗത്തിനു ശേഷം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.


മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ 2024-ലെ സുപ്രിം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഹർജി നൽകും. മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടാർക്കിയെ പ്രധാന അഭിഭാഷകനായി നിയമിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ സജീവ ഇടപെടൽ തേടും. അതേസമയം, ബേബി ഡാം വിഷയത്തിൽ കോടതി നിർദേശിച്ച വ്യവസ്ഥകൾ കേരളം പാലിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.


ഇറിഗേഷന്റെയും വാട്ടർ അതോറിറ്റിയുടെയും കീഴിലുള്ള 22 ഡാമുകളിൽ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച സമഗ്ര വിലയിരുത്തൽ ഡിസംബർ 31-നകം പൂർത്തിയാക്കും. ഡാം സൈറ്റുകളും കനാലുകളും വാട്ടർ ടാങ്ക് പരിസരങ്ങളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കും. പുട്ടിയിട്ടിരിക്കുന്ന മലമ്പുഴ ഉദ്യാനം അടിയന്തരമായി നവീകരിച്ച് തുറന്നുകൊടുക്കും. വകുപ്പിന്റെ ഭൂമികൾ അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ആറ് മാസത്തിനകം അസറ്റ് മാപ്പിംഗ് നടത്തും. കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കും. ഡാം, കനാൽ നവീകരണം ഒരു പ്രോജക്റ്റ് ആയിട്ട് എടുക്കുവാൻ സർക്കാർ ഉദ്ദേശിക്കുകയാണ്. കനാലുകൾ നവീകരിക്കാനും കനാലുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനും കനാൽ പ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിൻ്റെ ഭാഗമാക്കി വികസിപ്പിക്കാനുള്ള കർമ്മ പരിപാടി കൂടി ആവിഷ്‌കരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടേതായിട്ടുള്ള സ്ഥലങ്ങൾ, ഇറിഗേഷൻ വക സ്ഥലങ്ങൾ, ഡാം സൈറ്റുകൾ, കനാൽ ഏരിയകൾ ജനോപകാരപ്രദമായ നിലയിലേക്കും ആ ഭൂമി മുഴുവൻ ഇങ്ങനെയുള്ള സ്ഥലങ്ങളെല്ലാം നവീകരിച്ചുകൊണ്ട് തൃപ്തികരമായി നിലനിർത്താൻ കഴിയുന്ന വിധത്തിലേക്കും വകുപ്പിനെ സജ്ജമാക്കും.


ജൽ ജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 8000 കോടിയോളം രൂപ ലഭ്യമാക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയവുമായി ചർച്ച നടത്തും. നബാർഡിൽ നിന്നുള്ള 7000 കോടി രൂപയുടെ വായ്പ ഉപയോഗിച്ച് കരാറുകാരുടെ കുടിശിക വലിയ അളവിൽ നൽകിയിട്ടുണ്ട്.


തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം, ടെക്നോസിറ്റി തുടങ്ങിയ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ രൂപീകരിക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർത്തിയാക്കും.


ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 4000 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കും. ചെല്ലാനം, പൊഴിയൂർ പദ്ധതികൾക്കുപുറമെ 10 പ്രധാന ഹോട്ട്സ്പോട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖം ബീച്ച് പുനസ്ഥാപിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. രണ്ട് വർഷത്തിനുള്ളിൽ സാധ്യമാകുന്ന എല്ലാ പദ്ധതികളും പൂർത്തികരിച്ച്, കഴിയുന്നത്ര സ്ഥലങ്ങളിൽ വെള്ളമെത്തിച്ച് കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും അധീനതയിലുള്ള ഗസ്റ്റ് ഹൗസുകളും ഇൻസ്പെക്ഷൻ ബംഗ്ലാവുകളും നവീകരിക്കും. ഇവ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ന്യായമായ വാടകയ്ക്ക് താമസിക്കാൻ തുറന്നുകൊടുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

Water policy is coming, the water department will be unified, and the water conclave will be held in December, says Minister Mons Joseph

Related Stories
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

Nov 3, 2026 05:51 PM

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല...

Read More >>
നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

Nov 3, 2026 03:09 PM

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ  'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

Nov 3, 2026 10:55 AM

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ...

Read More >>
പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും - മുഖ്യമന്ത്രി വി.ഡി.സതീശൻ.

Nov 3, 2026 06:44 AM

പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും - മുഖ്യമന്ത്രി വി.ഡി.സതീശൻ.

പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകൾ നേരിടുന്ന അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കും - മുഖ്യമന്ത്രി...

Read More >>
Top Stories